ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിന് എതിര്‍പ്പുമായി മുന്നോട്ട് പോകാന്‍ ഉറച്ച് എന്‍. ഡി. എ ഭരണകക്ഷിയായ സംസ്ഥാനങ്ങള്‍. ഒരു സുപ്രീംകോടതി വിധിയില്‍ ഈ വിഷയം തീരേണ്ടതില്ലെന്നാണ് ബിജെപി നിലപാട്. മതസംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടെന്നാണ് ബി. ജെ. പിയുടെ വിലയിരുത്തല്‍. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത സംബന്ധിച്ച ഹര്‍ജിയില്‍ സംസ്ഥാനങ്ങളുടെ നിലപാട് അറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ആണ് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
‘വിവാഹം’ കണ്‍കറന്റ് ലിസ്റ്റിലായതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ കാഴ്ചപ്പാടുകള്‍ കണക്കിലെടുക്കണമെന്ന് ഭരണഘടനാ ബെഞ്ചിനോട് കേന്ദ്ര സര്‍ക്കാര്‍ പുതിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം.
സ്വവര്‍ഗ വിവാഹം നഗരങ്ങളിലെ വരേണ്യ വര്‍ഗ്ഗ സങ്കല്‍പമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളിയിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിമര്‍ശിക്കുകയായിരുന്നു.
വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണ്ണായകമെന്ന് കേന്ദ്രം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് വീണ്ടും പുതിയ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയായിരുന്നു കേന്ദ്രം.