കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി റിമാന്‍ഡില്‍ തുടരും. മെയ് നാല് വരെയാണ് റിമാന്‍ഡ്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. നിലവില്‍ ഷഹറൂഖ് സെയ്ഫി വിയ്യൂര്‍ ജയിലിലാണ് കഴിയുന്നത്.
മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടിയിലായി കോഴിക്കോട്ടെത്തിച്ചതിന് പിന്നാലെ വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ച പ്രതിയെ മജിസ്‌ട്രേറ്റ് 20 വരെ റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിക്കെതിരേ യു.എ.പി.എ 16ാം വകുപ്പും ചുമത്തി. ഇതേ തുടര്‍ന്നാണ് കേസ് ജില്ല സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
ഏപ്രില്‍ രണ്ടിന് രാത്രി ഒന്‍പതോടെ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് എലത്തൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയായിരുന്നു ഒന്‍പത് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും കുട്ടിയടക്കം മൂന്ന് പേര്‍ മരിക്കുകയും ചെയ്ത ട്രെയിന്‍ തീവയ്പ്പ്.