കോഴിക്കോട്: ശ്രീ പാലാട്ട് പരദേവതാ ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷികോത്സവം മെയ് 2,3 തിയതികളില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഇ.വിജയന്‍ തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക് ആചാര്യവരണം, ആറ് മണിക്ക് ദീപാരാധന, തുടര്‍ന്ന് പ്രസാദ ശുദ്ധി, രാത്രി എട്ടിന് അത്താഴപൂജ. മൂന്നിന് പ്രതിഷ്ഠാദിന വാര്‍ഷികം. പുലര്‍ച്ചെ 5.30ന് ഗണപതിഹോമം, ഏഴ് മണിക്ക് ഉഷഃപൂജ, തുടര്‍ന്ന് പഞ്ചഗവ്യം, നവകം, പഞ്ചവിംശതി, ബ്രഹ്‌മകലാഭിഷേകം, രുദ്രാഭിഷേകം, മധ്യാഹ്നപൂജ, അമുതഭോജനം, ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണിവരെ പ്രസാദ ഊട്ട്. വൈകീട്ട് 5.30ന് ആഘോഷവരവ് (നെടുപ്പാശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും). വൈകീട്ട് ആറ് മണിക്ക് ദീപാരാധന, തുടര്‍ന്ന് ഭഗവതി സേവ, അത്താഴപൂജ, ശ്രീഭൂതബലി, മംഗളപൂജ. പ്രതിഷ്ഠാദിന വാര്‍ഷികോത്സവത്തില്‍ ഭക്തജനങ്ങളുടെ സാന്നിധ്യവും സഹായസഹകരണവും ഉണ്ടാകണമെന്ന് ഉത്സവാഘോഷ കമ്മിറ്റി അഭ്യര്‍ഥിച്ചു.