ലയണ്‍സ് ക്ലബ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഞായറാഴ്ച; വനിത ക്രിക്കറ്റ് മത്സരം മുഖ്യ ആകര്‍ഷണം

ലയണ്‍സ് ക്ലബ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഞായറാഴ്ച; വനിത ക്രിക്കറ്റ് മത്സരം മുഖ്യ ആകര്‍ഷണം

കോഴിക്കോട് : ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഇ യുടെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഡാഫോഡില്‍സിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 23 ന് ഞായറാഴ്ച 11 മണി മുതല്‍ നടക്കാവ് ഗെയിം ഓണ്‍ ടറഫിലാണ് ഏകദിന മാച്ച്. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.പി സുധീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ചന്ദ്രകാന്ത് നേത്രാലയ മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ എസ് ചന്ദ്രകാന്ത് നേത്രാലയ മുഖ്യാതിഥിയാകും.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ല ഉള്‍പ്പെട്ട ലയണ്‍സ് ക്ലബ് 318 ഇ യ്ക്ക് കീഴിലുള്ള 26 ക്ലബുകള്‍ മാറ്റുരയ്ക്കും. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് അംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഇതാദ്യമായി വനിതാ അംഗങ്ങളുടെ ക്രിക്കറ്റ് പ്രദര്‍ശന മത്സരവും നടക്കും.

വാര്‍ത്ത സമ്മേളനത്തില്‍ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഡാഫോഡില്‍ പ്രസിഡന്റ് കെ വിശ്വനാഥന്‍ നായര്‍, ജില്ല ക്രിക്കറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി. ജയചന്ദ്രന്‍, സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് കോ-ഓര്‍ഡിനേറ്റര്‍ എ എം രമേഷ് , പ്രോഗ്രാം കണ്‍വീനര്‍ സി. വി. പ്രതീഷ് മേനോന്‍, ഡോ. കെ. എസ.് ചന്ദ്രകാന്ത് നേത്രാലയ, മുന്‍ പ്രസിഡന്റ് പി. സി. കെ. രാജന്‍, ചാര്‍ട്ടര്‍ പ്രസിഡന്റ് ജ്യോതിഷ് തുമ്പയില്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *