അമൃത്സര്‍: ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാലിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെ അമൃത്സര്‍ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞു. ഇവര്‍ ലണ്ടനിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു. എന്നാല്‍ കിരണ്‍ ദീപിനെ തടഞ്ഞിട്ടില്ലെന്നും നിലവില്‍ ഇമിഗ്രേഷന്‍ വിഭാഗം അവരെ ചോദ്യം ചെയ്യുകയാണെന്നും പഞ്ചാബ് പോലീസ് അറിയിച്ചു.
ജര്‍ണെയ്ല്‍ സിങ് ഭിന്ദ്രന്‍വാലയുടെ പിന്‍ഗാമിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഖലിസ്ഥാന്‍ വാദിയായ അമൃത്പാല്‍ കുറച്ചു വര്‍ഷങ്ങളായി പഞ്ചാബില്‍ സജീവമാണ്. മാര്‍ച്ച് 18 ന് അമൃത്പാല്‍ ജലന്തറില്‍ നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നിരന്തരം രൂപവും വേഷവും മാറ്റി പോലീസിനെ കബളിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഇയാള്‍ക്കെതിരേ പോലീസ് ശക്തമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ സംഘടനയായ വാരിസ് പഞ്ചാബ് ദേയ്‌ക്കെതിരേയും പോലീസ് നടപടികള്‍ തുടങ്ങിയിരുന്നു.