ലഖ്‌നൗ: ലഖ്‌നൗവില്‍ സുശാന്ത് ഗോള്‍ഫ് സിറ്റിയില്‍ ലുലുമാളിന് സമീപം ഒരു പുതിയ റെസ്റ്റോറന്റ് തുറന്നു. ബുധനാഴ്ച റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാന്‍ വന്ന വിശിഷ്ടാതിഥിയെ സ്വര്‍ണനിറമുള്ള ഷാള്‍ അണിയിച്ച് ജീവനക്കാര്‍ സ്വീകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലഖ്‌നൗവിലെ ആദ്യ ജൈവ റസ്‌റ്റോറന്റായ ഓര്‍ഗാനിക് ഒയാസിസ് ഉദ്ഘാടനകയായി വന്ന പശുവാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മുന്‍ ഡെപ്യൂട്ടി എസ.്പി ശൈലേന്ദ്ര സിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണ ഈ സ്ഥാപനം. ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള ഭക്ഷണമാണ് ഹോട്ടലിലെ പ്രത്യേകത. സ്വര്‍ണനിറമുള്ള ഷാള്‍ അണിയിച്ചാണ് പശുവിനെ ജീവനക്കാര്‍ സ്വീകരിക്കുന്നത്.
ഇന്ത്യയുടെ കൃഷിയും സമ്പദ്വ്യവസ്ഥയും പശുക്കളെ ആശ്രയിച്ചിരിക്കുന്നതിനാലാണ് റസ്റ്റോറന്റ് ഉദ്ഘാടനത്തിന് പശുവിനെ ക്ഷണിക്കാന്‍ തീരുമാനിച്ചതെന്ന് റെസ്റ്റോറന്റ് മാനേജര്‍ ശൈലേന്ദ്ര സിംഗ് പറഞ്ഞു. സ്വന്തമായി ഉല്‍പ്പാദനവും സംസ്‌കരണവുമുള്ള ഇന്ത്യയിലെ ആദ്യത്തെ റെസ്റ്റോറന്റായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ കൃഷിയും സമ്പദ്വ്യവസ്ഥയും പശുക്കളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് റസ്റ്റോറന്റ് ഗോമാത ഉദ്ഘാടനം ചെയ്തത്. ആരോഗ്യമുള്ള ശരീരമാണ് പ്രഥമ പരിഗണനയെന്ന് ആളുകള്‍ക്ക് ഇപ്പോള്‍ തോന്നുന്നു. നിര്‍ഭാഗ്യവശാല്‍, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച ഭക്ഷണമാണ് ലഭിക്കുന്നത്. ഇവിടെ അതുണ്ടാവില്ല. സ്വന്തമായി ഉല്‍പ്പാദനവും സംസ്‌കരണവുമുള്ള ഇന്ത്യയിലെ ആദ്യത്തെ റെസ്റ്റോറന്റായിരിക്കും ഇതെന്ന് ഞാന്‍ കരുതുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ഉപഭോക്താക്കള്‍ വ്യത്യാസം അനുഭവിക്കാന്‍ കഴിയും മുന്‍ ഡെപ്യൂട്ടി എസ്. പിയും റസ്റ്റോറന്റ് മാനേജരുമായ ശൈലേന്ദ്ര സിങ് പറഞ്ഞു.