മൂന്നാര്‍: ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരേ നടപടിയെടുത്ത് റവന്യൂവകുപ്പ്. കയ്യേറി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിച്ചു റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. നിക്ക് നോട്ടിസ് നല്‍കാതെയാണ് റവന്യുവകുപ്പ് നടപടിയെടുത്തതെന്ന് എസ്. രാജേന്ദ്രന്‍ പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടിയെടുക്കാന്‍ പാടില്ല. വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാര്‍ ഇക്കാ നഗറിലെ ഒന്‍പത് സെന്റ് ഭൂമിയാണ് തിരിച്ചുപിടിച്ചത്.