നാദാപുരം: വീട്ടിലെ മാലിന്യങ്ങള്‍ പറമ്പില്‍ കൂട്ടിയിട്ട് കത്തിച്ച ഗൃഹനാഥനെതിരേ നാദാപുരം ഗ്രാമപഞ്ചായത്ത് നടപടിയെടുത്തു. നാദാപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പൂക്കോട്ടു പറമ്പത്ത് കോയ എന്നിവര്‍ക്ക് എതിരെ നടപടി എടുത്തത്. മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഇദ്ദേഹത്തില്‍ നിന്നും 3000 രൂപ പിഴ ഈടാക്കി. വീട്ടില്‍ ശേഖരിച്ചു വച്ച മാലിന്യങ്ങള്‍ ഇദ്ദേഹം കഴിഞ്ഞ ദിവസം വീടിനു പുറകുവശത്തെ പറമ്പില്‍ കൂട്ടിയിട്ട് കത്തിക്കുകയും പറമ്പില്‍ തീപിടുത്തം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഗ്രാമപഞ്ചായത്ത് നടപടിയെടുത്തത്.
പഞ്ചായത്ത് ഉദ്യോഗസ്ഥരായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു, എം.ടി പ്രജിത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് 3000 രൂപ പിഴ ഈടാക്കി. ജൈവമാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തിലും, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്കു കൈമാറണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.