തലശ്ശേരി: പിണറായി സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം ആരംഭിച്ച പ്രണവപ്രിയ കോളജ് ഓഫ് മ്യൂസിക്കിന്റെ ഉദ്ഘാടനം 21ന് വൈകീട്ട് അഞ്ച് മണിക്ക് പിന്നണി ഗായകന്‍ സച്ചിന്‍ ബാലു നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്ന സംഗീത സ്ഥാപനമാണിത്. കര്‍ണ്ണാടിക് മ്യൂസിക് കോഴ്‌സുകള്‍ക്ക് കര്‍ണ്ണാടക, തമിഴ്‌നാട് സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റുകളും , വെസ്റ്റേണ്‍ മ്യൂസിക്കിന് ട്രിനിറ്റി കോളേജ് ഓഫ് ലണ്ടന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. വായ്പ്പാട്ട് , വയലിന്‍, വീണ, മൃദംഗം, ഓടക്കുഴല്‍, തബല , ഹാര്‍മോണിയം(ഹിന്ദുസ്ഥാനി ), ചെണ്ട, പിയാനോ, കീബോര്‍ഡ്, ഗിറ്റാര്‍, വയലിന്‍, ജാസ് ഡ്രംസ് തുടങ്ങിയ സംഗീതോപകരണങ്ങളിലുമാണ് പരിശീലനം നല്‍കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള ക്ലാസുകളും സായാഹ്ന ക്ലാസുകളും ഉണ്ടായിരിക്കും. ചെയര്‍മാന്‍ പ്രദീപ് പത്മനാഭന്‍, പ്രിന്‍സിപ്പാള്‍ കൃഷ്ണഗീത, ഡയരക്ടര്‍മാരായ കെ.അശോകന്‍, രവീണ രാഘവന്‍ സംബന്ധിച്ചു.