കോഴിക്കോട്: എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റംസാന് റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഭിന്നശേഷി അംഗങ്ങളുള്ള കുടുംബാംഗങ്ങള്‍ക്കും പെരുന്നാള്‍ കിറ്റുകള്‍ നല്കി. വിതരണോദ്ഘാടനം മദ്രസാധ്യാപക ക്ഷേമ നിധി ബോര്‍ഡ് ചെയര്മാന് അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പണമുള്ളവര്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്കും അതിനവസരമുണ്ടാകുന്ന എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. എം.ഇ.എസ് താലുക്ക് കമ്മിറ്റി പ്രസിഡന്റ് ഹാഷിം കടാകലകം അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാന്, കോയട്ടി മാളിയേക്കല്‍, മുഹമ്മദ് നസീം.എം എന്നിവര്‍ സംസാരിച്ചു.