മാഹി: പള്ളൂര്‍ ഗവ.ആശുപത്രിക്ക് പിന്നിലുള്ള മൃഗാശുപത്രിയുടെ സ്ഥലമടക്കം ഉപയോഗപ്പെടുത്തി പുതിയ ആശുപത്രി കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി എന്‍.രംഗസ്വാമി ഉത്തരവിട്ടതായി രമേശ് പറമ്പത്ത് എം.എല്‍.എ അറിയിച്ചു. തൊട്ടടുത്തുള്ള നഴ്‌സിങ്ങ് ക്വാര്‍ട്ടേഴ്‌സിന്റെ ഒരു ഭാഗത്ത് മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കും. പള്ളൂര്‍ കരീക്കുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്വയര്‍ ചെയ്ത പള്ളൂര്‍ ഗവ. ആശുപത്രിക്ക് വേണ്ടിയുള്ള ഒരേക്കറിലേറെ വരുന്ന സ്ഥലത്ത് നഴ്‌സിങ്ങ് കോളജ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും എം.എല്‍.എ അറിയിച്ചു.