കോഴിക്കോട്: ജി. എം. സി ഓര്‍ത്തോ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ സമ്പൂര്‍ണ താക്കോല്‍ദ്വാര ശസ്ത്രക്രിയ ക്യാമ്പ 23 ന് നടക്കും. ഇന്‍ഡോ കൊറിയന്‍ ഓര്‍ത്തോപീഡിക് ഫൗണ്ടേഷന്റേയും പ്രൊഫസര്‍ പി. കെ. സുരേന്ദ്രന്‍ മെമ്മോറിയല്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന 28-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊറിയന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫസര്‍ യെ യൂന്‍ വൊന്‍ സമ്മേളനം വെബിനാറായി ഉദ്ഘാടനം ചെയ്യും. തായ്‌ലാന്‍ഡില്‍ നിന്നുള്ള പ്രൊഫസര്‍ ഡോ. ബന്‍ജ മുഖ്യപ്രഭാഷണം നടത്തും. മുംബൈയില്‍ നിന്നുള്ള പ്രൊഫസര്‍ റോഷന്‍ വദേ തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫസര്‍ ഡോ. ഗോപിനാഥന്‍, ഡോ. സിബിന്‍ സുരേന്ദ്രന്‍, ഡോ. മുഹമ്മദ് ഫാസില്‍, ഡോ. സന്ദീപ് വിജയന്‍, ഡോ. രാജു, ഡോ. അന്‍വര്‍, ഡോ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സംസ്ഥാനത്തെ 250ല്‍പ്പരം ഡോക്ടര്‍മാര്‍ പങ്കെടുക്കും.
കാല്‍മുട്ടിനുള്ള സമ്പൂര്‍ണ താക്കോല്‍ദ്വാര ശസ്ത്രക്രിയ ക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് സൗജന്യശസ്ത്രക്രിയ ചെയ്യും. മണിപ്പാല്‍ കെ. എം. സി യൂനിവേഴ്‌സിറ്റിയിലെ ഡോ. വിവേക് പാണ്ഡേ, ലണ്ടന്‍ ഹോസ്പിറ്റലിലെ ഡോ. സുഗവനം, മധുരയിലെ ഡോ. സുബ്രഹ്‌മണ്യന്‍, ഡോ. സുന്ദരരാജന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.