കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് 24 ന് തുടക്കമാകുമെന്ന് ചെയര്‍മാന്‍ പ്രഫ. പി.ടി അബ്ദുല്‍ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സഹകരണ മന്ത്രി വി. എന്‍ വാസവന്‍ നിര്‍വഹിക്കും. സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം ഡെപ്യൂട്ടി മേയര്‍ സി. പി മുസാഫര്‍ അഹമ്മദും, സ്‌പൈന്‍ സര്‍ജറി ക്ലിനിക് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും ഉദ്ഘാടനം ചെയ്യും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ, സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്മാരായ ആയാടത്തില്‍ രവീന്ദ്രന്‍, ഉള്ളൂര്‍ ദാസന്‍, ടി.പി ശ്രീധരന്‍, ഐ. എം. എ കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി ഡോ. സന്ധ്യ കുറുപ്പ്, അഡ്വ. ജി. സി. പ്രശാന്ത് കുമാര്‍, ടി. വി. നിര്‍മലന്‍, എം. കെ. ശശി, ഡോ. അരുണ്‍ ശിവശങ്കര്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കും. ചെയര്‍മാന്‍ പ്രൊഫ. പി. ടി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷനാകും. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. കെ ലതിക സ്വാഗതവും ഡയറക്ടര്‍ എ. കെ രമേശ്ബാബു നന്ദിയും പറയും.
എട്ടുമാസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുക. കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗം, നൂറു കിടക്കകളുടെ സൗകര്യമുള്ള കെട്ടിടം, അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സീവേജ് ട്രീറ്റ്‌മെന്റ്് പ്ലാന്റ്, ന്യൂറോ സര്‍ജറി വിഭാഗം തുടങ്ങിയവയുടെ ഉദ്ഘാടനങ്ങള്‍, അമ്പത് മെഡിക്കല്‍ ക്യാമ്പുകള്‍, ഡയാലിസിസ് യുനിറ്റ് വികസനം, ഡയാലിസിസ് രോഗികളുടെ കൂട്ടായ്മ, ആദ്യകാല ജീവനക്കാരുടെ സംഗമം, ആരോഗ്യ സെമിനാര്‍, സഹകരണ ആശുപത്രകളുടെ ചരിത്രവും വര്‍ത്തമാനവും, പുസ്തകപ്രകാശനം, സഹകരണ ആശുപത്രി കോണ്‍ക്ലേവ്, ജീവനക്കാരുടെ കലാകായിക മത്സരങ്ങള്‍, മാരത്തോണ്‍ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തും.
ഡയറക്ടര്‍മാരായ എ.കെ രമേശ് ബാബു, അഡ്വ. കെ. ജയരാജന്‍, ടി.വി ശോഭ, കെ.രേണുക ദേവി, ടി.സി ബിജുരാജ്, എ.വി സന്തോഷ് കുമാര്‍ (ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍) വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.