കാലാവസ്ഥാ വ്യതിയാനം 90 ശതമാനം മേഖലയിലും അപകടകരമായ ഉഷ്ണതരംഗ സാധ്യത

കാലാവസ്ഥാ വ്യതിയാനം 90 ശതമാനം മേഖലയിലും അപകടകരമായ ഉഷ്ണതരംഗ സാധ്യത

ന്യൂഡല്‍ഹി:  രാജ്യത്തിന്റെ 90 ശതമാനം മേഖലയും അപകടകരമായ ഉഷ്ണതരംഗമേഖലയെന്ന് പുതിയ പഠനം. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതുമൂലം രാജ്യത്ത് ഇടയ്ക്കിടെ ഗുരുതര ഉഷ്ണതരംഗമാണ് സംഭവിക്കുന്നതെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ രമിത് ദേബാനന്ദും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തില്‍ കണ്ടത്തി. ഹീറ്റ് ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയുടെ 90 ശതമാനം ഭാഗവും അപകടകരമായ ഉഷ്ണതരംഗം ബാധിക്കുന്ന മേഖലയാണ്. ഉഷ്ണവും ആര്‍ദ്രതയും കണക്കിലെടുത്ത് ചൂട് എങ്ങനെയാണ് മനുഷ്യശരീരത്തില്‍ ബാധിക്കുന്നതെന്ന് കണക്കാക്കുന്നതാണ് ഹീറ്റ് ഇന്‍ഡക്‌സ്.

യു. എന്നിന്റെ സുസ്ഥിരവികസനമെന്ന ലക്ഷ്യം നേടുന്നതില്‍ ഇന്ത്യയ്ക്ക് ഉഷ്ണതരംഗങ്ങള്‍ തടസ്സമാകുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. ഉഷ്ണതരംഗം ബാധിക്കുന്നതിനെ നേരിടാന്‍ ഇന്ത്യ തയ്യാറാകാത്തിടത്തോളം കാലം സുസ്ഥിരവികസനമെന്ന ലക്ഷ്യം അകലെയായിരിക്കും. കൂടുതല്‍ ആളുകള്‍ ഉഷ്ണതരംഗം മൂലം അതികഠിനമായ കാലാവസ്ഥാപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. 50 വര്‍ഷത്തിനിടെ 17,000ത്തിലധികം പേര്‍ ഇന്ത്യയില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയ 13 പേര്‍ മരിച്ചതാണ് ഉഷ്ണതരംഗം കാരണം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഒന്നിച്ച് ജീവഹാനി സംഭവിക്കാനിടയാക്കിയ സംഭവമെന്ന് പഠനം സൂചിപ്പിക്കുന്നു.

ഡല്‍ഹി മാത്രമായും ഗുരുതര ഉഷ്ണതരംഗത്തിന് വിധേയമാകുന്നുണ്ട്. താപനില സമതലങ്ങളില്‍ കുറഞ്ഞത് 40 ഡിഗ്രി സെല്‍ഷ്യസിലും തീരപ്രദേശങ്ങളില്‍ കുറഞ്ഞത് 37 ഡിഗ്രി സെല്‍ഷ്യസിലും മലയോര മേഖലയില്‍ കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസിലും എത്തുമ്പോള്‍ ഉഷ്ണതരംഗസാധ്യതയുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്തെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിലും ഉയര്‍ന്ന ചൂടായിരിക്കും അനുഭവപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *