ഉദയം ഹോമുകളില്‍ ഇഫ്ത്താര്‍ വിരുന്ന് നടത്തി

ഉദയം ഹോമുകളില്‍ ഇഫ്ത്താര്‍ വിരുന്ന് നടത്തി

കോഴിക്കോട്: പെരുന്നാളിനോട് അനുബന്ധിച്ച് സെക്കന്റ് ചോയ്‌സിന്റെ സഹകരണത്തോടെ നാലു ഉദയം ഹോമുകളിലും ഇഫ്താര്‍ സംഗമം നടന്നു. ചേവായൂര്‍ ഉദയം ഹോമില്‍ വച്ച് നടന്ന പ്രധാന പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടറും ഉദയം പ്രൊജക്ടിന്റെ സ്പെഷ്യല്‍ ഓഫീസറുമായ അനിതകുമാരി അധ്യക്ഷയായിരുന്നു. സ്പെഷ്യല്‍ ഓഫിസറായ ഡോ. ജി. രാഗേഷ് സ്വാഗതം പറഞ്ഞു. സെക്കന്റ് ചോയ്‌സ് സ്ഥാപന പ്രതിനിധികളായ മുഹമ്മദ് , അഭിജിത് എന്നിവര്‍ ആശംസ അറിയിച്ചു. ഉദയം പ്രൊജക്ടിന്റെ കോ-ഓര്‍ഡിനേറ്റര്‍ സജീര്‍ .പി സംസാരിച്ചു. ഉദയം ഹോം അന്തേവാസി ശ്രീധരന്‍ നന്ദി അറിയിച്ചു. പരിപാടിയില്‍ ഉദയം പ്രൊജക്റ്റ് സ്റ്റാഫുകളും അന്തേവാസികളും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *