കോഴിക്കോട്: എം.എസ്.എം സ്റ്റുഡന്റ്സ് വെല്‍ഫയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ പുടവ പ്രോജക്റ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി നിര്‍വഹിച്ചു. ‘അവരുടെ ചുണ്ടിലും പുഞ്ചിരി വിടരട്ടെ’ എന്ന പ്രമേയത്തില്‍ നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി പെരുന്നാള്‍ വസ്ത്രം നല്കുന്ന പദ്ധതി ആയിരത്തിലധികം കുട്ടികള്‍ക്ക് പ്രയോജനം ചെയ്യും. വസ്ത്രാലയങ്ങളില്‍ നേരിട്ടെത്തി ഇഷ്ടാനുസരണം വസ്ത്രം തെരഞ്ഞെടുക്കുന്ന രീതിയിലാണ് പദ്ധതിയുടെ വിതരണം എം.എസ്.എം ക്രമീകരിച്ചിട്ടുള്ളത്. ചടങ്ങില്‍ എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അമീന് അസ്ലഹ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാന്‍, വൈസ് പ്രസിഡന്റ് ജംഷീദ് ഇരിവേറ്റി, മലപ്പുറം ജില്ലാ ട്രഷറര്‍ മുഹമ്മദ് മുസ്തഫ , കോഴിക്കോട് ജില്ലാ സെക്രട്ടറി ഷമല്‍ മദനി, അര്‍ശഖ് കോട്ടക്കല്‍, ബാത്തിഷ് മദനി, ഇര്ഫാന് പരപ്പനങ്ങാടി എന്നിവര്‍ സംബന്ധിച്ചു. വിതരണം ഇന്ന് പൂര്‍ത്തിയാവുമെന്ന് എം.എസ്.എം സ്റ്റുഡന്റ്സ് വെല്‍ഫയര്‍ വിംഗ് കണ്‍വീനര്‍ യഹ്യ മദനി കാളികാവ് അറിയിച്ചു.