കൊല്ലം: അബ്ദുള്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥര്‍ കൊല്ലം അന്‍വാറശ്ശേരിയില്‍ പരിശോധന നടത്തി. അന്‍വാറശ്ശേരിയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഘം മഅദനി താമസിക്കുന്ന എറണാകുളത്തെ വീടും സന്ദര്‍ശിക്കും.