ന്യൂഡല്‍ഹി: മോദി അദാനി ബന്ധത്തില്‍ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2014 നുശേഷമുണ്ടായ അദാനിയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്നും ഇന്ത്യയിലെ മുഴുവന്‍ പണവും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെടുന്നതെങ്ങനെയെന്നതിന് മോദി ഉത്തരം പറയണമെന്നും രാഹുല്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ഗാന്ധി മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം, അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകമാണ്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ സൂറത്ത് ജില്ലാ കോടതി ഇന്ന് വിധി പറയും. ജഡ്ജി ആര്‍എസ് മൊഗേരയാണ് അപ്പീലില്‍ കഴിഞ്ഞ ആഴ്ച വിശദമായ വാദം കേട്ട ശേഷം വിധി പറയുന്നത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം.