മാഹി: അഗ്‌നിശമനസേന വാരാഘോഷത്തിന്റെ ഭാഗമായി മാഹി അഗ്‌നിശമനസേനാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാഹിയുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും അപകട ഘട്ടം തരണം ചെയ്യുവാനുള്ള പരിശീലന ക്ലാസും സംഘടിപ്പിച്ചു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കേന്ദ്രം മാഹി, പള്ളൂര്‍ പി മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ്, മാഹി ഗവ.ആശുപത്രി എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ, പരിശീലന ക്ലാസുകള്‍ നടന്നു. മാഹി ഗവ. ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു. ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് മാഹി അഗ്‌നിശമനസേന സ്റ്റേഷന്‍ ഓഫിസര്‍ പി.രതീഷ് കുമാര്‍ നേതൃത്വം നല്‍കി. മാഹി ആശുപത്രി ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.കെ.വി പവിത്രന്‍, ആര്‍.എം.ഒ ഡോ.സൈബുന്നീസ, നഴ്‌സിങ്ങ് സൂപ്രണ്ട് നിര്‍മ്മല, നഴ്‌സ് അനിത നേതൃത്വം നല്‍കി. പരിശീലന ക്ലാസുകള്‍ക്ക് ഫയര്‍മാന്‍മാരായ വി.സനൂപ്, വി.ശ്രീജിത്ത്, യു.കെ രാഗേഷ് എന്നിവരും നേതൃത്വം നല്‍കി.