തലശ്ശേരി: കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ബി.കെ. 55 ക്രിക്കറ്റ് ക്ലബ്ബിന്റേയും ടെലിച്ചറി ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 21 മുതല്‍ 29 വരെ കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക അഖില കേരള വുമന്‍സ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് വൈകിട്ട് 4 മണിക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി ടീച്ചറുടെ അദ്ധ്യക്ഷതയില്‍ കായിക മന്ത്രി വി.അബ്ദുള്‍ റഹ്‌മാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.കെ.സി.എ പ്രസിഡണ്ട് ജയേഷ് ജോര്‍ജും സെക്രട്ടരി വിനോദ്എസ്.കുമാറും സംബന്ധിക്കും.
എട്ട് ടീമുകളിലായി 120 വനിതാ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും. ദിവസേന കാലത്ത് 9.30 നും ഉച്ചക്ക് 1.30 നും രണ്ട് കളികളാണുള്ളത്. കളിക്ക് ശേഷം സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 29 ന് സമാപന സമ്മേളനം സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ എ. കെ. രമ്യ, ട്രഷറര്‍ ജസ്ബീര്‍ പറക്കോടന്‍, മസര്‍ മൊയ്തുസംബന്ധിച്ചു