റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
കൊച്ചി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. സി.ആര്.പി.സി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്നുവെന്നായിരുന്നു കോടതിയുടെ ചോദ്യം. ജ.വിജു എബ്രഹാമാണ് കേസ് പരിഗണിച്ചത്. അക്കൗണ്ടുകള്‍ മരവിക്കപ്പെട്ട ആറ് പേര് നല്കിയ ഹര്‍ജിയാണ് പരിഗണിച്ചത്.