സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കല്‍ ; സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണായകമെന്ന് കേന്ദ്രം

സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കല്‍ ; സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണായകമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതില്‍ സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണായകമെന്ന് കേന്ദ്രം. വിഷയത്തില്‍ പത്തുദിവസത്തിനകം നിലപാട് അറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സ്വവര്‍ഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കെതിരേ കക്ഷിചേരാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവാഹം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ കേന്ദ്രം സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ എല്ലാ സംസ്ഥാനങ്ങളേയും കക്ഷികളാക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. നിയമനിര്‍മാണ സഭകളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ സംസ്ഥാനസര്‍ക്കറുകളുടെ കാഴ്ചപ്പാടുകള്‍ കൂടി കണക്കിലെടുക്കണമെന്ന് കേന്ദ്രം ഭരണഘടനാ ബെഞ്ചിനോട് ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *