ന്യൂഡല്‍ഹി: സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സൗദി അറേബ്യ, യു. എ. ഇ അടക്കമുള്ള അറബ് രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി. സുഡാന്‍ ഉള്‍പ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര തീരുമാനം. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ സൗദി അറേബ്യ, യു. എ. ഇ ഭരണകൂടവുമായി സംസാരിച്ചു. ഇന്ത്യാക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇരു രാജ്യങ്ങളും പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനിലെ സ്ഥിതി ഗുരുതരമാണെന്നും നിലവിലെ അവസ്ഥയില്‍ അവിടെനിന്ന് ആളുകളെ ഒഴിപ്പിക്കല്‍ ദുഷ്‌കരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയത്തില്‍ യു എസ്., ബ്രിട്ടണ്‍ പ്രതിനിധികളുമായും ഇന്ത്യ ചര്‍ച്ച നടത്തിയിരുന്നു. യു. എന്‍ സഹായവും തേടിയിട്ടുണ്ട്.