സില്‍വര്‍ലൈന്‍ ഒഴിവാക്കിയിട്ടില്ല; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും: കേന്ദ്ര റെയില്‍വേ മന്ത്രി

സില്‍വര്‍ലൈന്‍ ഒഴിവാക്കിയിട്ടില്ല; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും: കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരത് സര്‍വീസിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് എകസ്പ്രസ് സില്‍വര്‍ലൈനിന് ബദലാകുമെന്ന തരത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.

വന്ദേഭാരതും സില്‍വര്‍ലൈനും രണ്ട് പദ്ധതികളാണ്. നിലവിലെ സില്‍വര്‍ലൈന്‍ ഡി.പി.ആര്‍ പ്രായോഗികമല്ലെന്നും പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണെങ്കില്‍ പദ്ധതി നടപ്പിലാകുമെന്നുമാണ് മന്ത്രി അറിയിച്ചത്. കേരളത്തിലെ സില്‍വര്‍ലൈന്‍ പദ്ധതി ഒഴിവാക്കിയോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാടില്‍ മാറ്റമില്ല. സില്‍വര്‍ലൈന്‍ സംഭവിക്കുമെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ വിശദ പദ്ധതി രേഖയ്ക്ക് പകരം സില്‍വര്‍ലൈനിന്റെ പുതിയ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണെങ്കില്‍ പരിഗണിക്കുമെന്നാണ് മന്ത്രാലയത്തിന്റെ നിലപാടെന്ന് മന്ത്രി അറിയിച്ചു.

സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *