തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വര്‍ധിച്ചത് ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. നിലവില്‍ ഉയര്‍ന്ന വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. അതിനാല്‍ വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങള്‍ കുറയ്ക്കണമെന്നും ഉപയോഗം ക്രമാതീതമായി ഉയര്‍ന്നാല്‍ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഉപഭോഗത്തില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ഉപഭോഗമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ഉപഭോഗത്തില്‍ 10 കോടി യൂണിറ്റ് മറികടന്നു. കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. ഏപ്രില്‍ 13ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണ് രണ്ടുദിവസങ്ങളിലായി മറികടന്നത്.
https://peoplesreview.co.in/kerala/42318
സൗര പദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട് പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ആറ് മാസം കൂടി സമയം അനുവദിച്ചു. കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് പൂര്‍ത്തീകരണ കാലാവധി നീട്ടി നല്‍കിയത്. നിലവില്‍ 124 മെഗാവാട്ട് സൗരോര്‍ജ്ജ സ്ഥാപിതശേഷിയാണ് സൗര പദ്ധതിയിലൂടെ ആര്‍ജ്ജിച്ചിട്ടുള്ളത്. ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയില്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. പുതുക്കിയ ബെഞ്ച് മാര്‍ക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്‌സിഡി തുക ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. കെ.എസ്.ഇ.ബി സൗരയുടെ വെബ് പോര്‍ട്ടലായ ഇ കിരണ്‍ വഴി രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്കായിരിക്കും മുന്‍ഗണന.