ലൈസന്‍സും സ്മാര്‍ട്ടാകുന്നു; ഏഴ് സുരക്ഷാ ഫീച്ചറുകളുമായി പുതിയ കാര്‍ഡുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

ലൈസന്‍സും സ്മാര്‍ട്ടാകുന്നു; ഏഴ് സുരക്ഷാ ഫീച്ചറുകളുമായി പുതിയ കാര്‍ഡുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സിന് പകരം സ്മാര്‍ട്ട് ലൈസന്‍സ് വരുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയാണ് പുതിയ കാര്‍ഡുകള്‍ വരുന്നത്. പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നാളെ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. സീരിയല്‍ നമ്പര്‍, ഡഢ എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിങ് ലൈസന്‍സിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് (MoRT-H) ന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്ട് ലൈവിങ് ലൈസന്‍സ് കാര്‍ഡുകള്‍ ഉദ്ഘാടനം ചെയ്യും. അധികം താമസിയാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുമെന്നും മോട്ടാര്‍ വാഹന വകുപ്പ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *