കൊല്ലം ഏരൂരിലെ മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യ മൂന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കൂടി പുറത്തിറക്കി. കോഴിയിറച്ചി ഉല്‍പ്പന്നങ്ങളായ ചിക്കന്‍ ഫിംഗര്‍, ചിക്കന്‍ ബര്‍ഗര്‍ പാറ്റി, ചിക്കന്‍ നഗ്ഗെട്‌സ് എന്നിവയുടെ ലോഞ്ചിങ്ങ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. അതീവ സുരക്ഷിതത്വവും സ്വാദും ഉറപ്പ് നല്‍കുന്ന കൂടുതല്‍ മൂല്യവര്‍ധിത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എം.പി.ഐ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എം.പി.ഐ ചെയര്‍മാന്‍ ഇ.കെ ശിവന്‍, പി.എസ് സുപാല്‍ എം.എല്‍.എ, എം.പി.ഐ എം.ഡി ഡോ.ബിജുലാല്‍, എ.പി.ഐ ബോര്‍ഡ് അംഗം കെ. എസ് മോഹനന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.