മിറ്റ്‌കോസ് ഓഫിസ് ഉദ്ഘാടനം ചെയ്തു

മിറ്റ്‌കോസ് ഓഫിസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വിവരസാങ്കേതിക മേഖലയിലുള്ള മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി (മിറ്റ്‌കോസ്) ഓഫിസ് ചാലപ്പുറം കേസരി ബില്‍ഡിങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. പ്രശാന്ത് അധ്യക്ഷനായി. സഹകരണ
വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍.എം ഷീജ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ലേബര്‍ ഡേറ്റാ ബാങ്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാബു പറശ്ശേരിയും നിര്‍വഹിച്ചു.

ചേമ്പില്‍ വിവേകാനന്ദന്‍ വെബ്‌സൈറ്റ് ഉദ്ഘാടനവും എം. അജയലാല്‍ ബ്രോഷര്‍ പ്രകാശനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എം. അയൂബും ലോഗോ പ്രകാശനം സി.പി വിജയകൃഷ്ണനും നിര്‍വഹിച്ചു. എം.പി രാധാകൃഷ്ണന്‍, കെ.പി നിജില്‍, കെ. രാജേഷ്, അനീഷ് കുമാര്‍, അമൃത പ്രേംമുരളി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *