കോഴിക്കോട്: സിറ്റി സെയ്ന്റ് ജോസഫ്‌സ് ദേവാലയ വികാരി ഫാ.റെനി ഫ്രാന്‍സിസ് റോഡ്രിഗസ് ദിവ്യബലി അര്‍പ്പിച്ച് 17ാമത് പൗരോഹിത്യ വാര്‍ഷികം ആഘോഷിച്ചു. സഹവികാരി ഫാ.ജീവന്‍ വര്‍ഗീസ് തൈപ്പറമ്പില്‍, ഫാ.ടോം അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ 2006ലാണ് കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഡോ.ജന്‍സന്‍ പുത്തന്‍വീട്ടില്‍, ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.പോള്‍പേഴ്‌സി ഡിസില്‍വ, വയനാട് പാക്കം സെയ്ന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ.ജെയ്‌സണ്‍ കളത്തിപ്പറമ്പില്‍, ഫാ.റെനി ഫ്രാന്‍സിസ് റോഡ്രിഗസ് എന്നിവര്‍ക്ക് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ കൈവയ്പ് ശുശ്രൂഷയിലൂടെ ശുശ്രൂഷാ പൗരോഹിത്യം നല്‍കിയത്. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോളി ജെറോം, ജോയിന്റ് സെക്രട്ടറി ബ്രിജേഷ് പ്രവീണ്‍, സിസ്റ്റര്‍ റോസ് ദേവസ്യ, ഫാ.ജീവന്‍ വര്‍ഗീസ് തൈപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ജോളി ജെറോം, സിസിറ്റര്‍ റീന മാക്കാപ്പറമ്പില്‍, ഫാ.ജീവന്‍ വര്‍ഗീസ് തൈപ്പറമ്പില്‍, റീത്ത ഡൊണാള്‍ഡ് എന്നിവര്‍ ഉപഹാരം നല്‍കി.