മുംബൈ: കണ്ഡീവ്‌ലി വെസ്റ്റിലെ റൈംസ് ആന്‍ഡ് റംബ്ള്‍സ് പ്ലേ സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് അധ്യാപികമാരുടെ ക്രൂരമര്‍ദ്ദനം. മുഖ്യപ്രതികളായ രണ്ട് അധ്യാപികമാരും ഒളിവിലാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. 25 ഓളം കുഞ്ഞുങ്ങളെയാണ് അധ്യാപികമാര്‍ ചവിട്ടുകയും അടിക്കുകയും ചെയതതെന്ന് സി. സി. ടി. വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
രക്ഷിതാക്കളുടെ പരാതി പ്രകാരം പോസീസ് കേസെടുത്തെങ്കിലും പ്രതികളായ ജിനാല്‍ ഛെദ, ഭക്തി ഷാ എന്നീ അധ്യാപികമാര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി റദ്ദാക്കി. അധ്യാപികമാര്‍ സമൂഹത്തോട് ചെയ്തത് കടുത്ത അപരാധമാണെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍ അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് കാര്യക്ഷമത കാണിക്കുന്നില്ലെന്നും അറസ്റ്റ് വൈകിക്കുകയാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.