കണ്ണൂര്‍: ബി.ജെ.പിയുടെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനെ പറ്റിയുള്ള പ്രചാരണങ്ങളെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രചരണത്തിന്റെ വേഗം വന്ദേഭാരത് എക്‌സ്പ്രസ്സിന് ഉണ്ടാവില്ലെന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിക്കുന്നതല്ല യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് എക്‌സ്പ്രസ് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നടക്കുന്നതിനിടെയാണ് വിമര്‍ശനവുമായി കാനം രംഗത്തെത്തിയത്. ഇന്ന് പുലര്‍ച്ചെ 5.20 ന് തിരുവനന്തപുരത്തുനിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്. രണ്ടാം വട്ട പരീക്ഷണ ഓട്ടം കാസര്‍ഗോഡ് വരെയാണ്. കാസര്‍ഗോഡ് നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് രാത്രി തിരുവനന്തപുരത്തെത്തും.