നാടിന്റെ സ്‌നേഹവായ്പ് നേടി ലതിക ടീച്ചര്‍ വിരമിച്ചു:  സ്വര്‍ണ്ണ ലോക്കറ്റ് നല്‍കി വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍

നാടിന്റെ സ്‌നേഹവായ്പ് നേടി ലതിക ടീച്ചര്‍ വിരമിച്ചു:  സ്വര്‍ണ്ണ ലോക്കറ്റ് നല്‍കി വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍

നാദാപുരം:  24 വര്‍ഷം നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ പാറയില്‍ അംഗനവാടിയിലെ ടീച്ചറായി സേവനമനുഷ്ഠിച്ച ലതിക ടീച്ചര്‍ക്ക് നാട് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. സ്തുത്യര്‍ഹമായ സേവനംഅനുഷ്ഠിച്ച് കുട്ടികളുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കാന്‍ സര്‍വ്വകക്ഷി സ്വാഗതസംഘം രൂപീകരിച്ചിരുന്നു .കുട്ടികളുടെ അമ്മമാരും നാട്ടുകാരും ചേര്‍ന്ന് സ്വര്‍ണലോക്കറ്റ് ടീച്ചര്‍ക്ക് സമ്മാനമായി നല്‍കി. വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉപഹാരം വാര്‍ഡ് മെമ്പര്‍ സുനിത എടവത്ത്കണ്ടി ടീച്ചര്‍ക്ക് നല്‍കി. ജനറല്‍ കണ്‍വീനര്‍ കെ ശങ്കരന്‍, മെമ്പര്‍ പി .പി ബാലകൃഷ്ണന്‍, പി. നാണു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

പതിനൊന്നാം വാര്‍ഡിലെ അംഗനവാടിയില്‍ തുടര്‍ച്ചയായി 24 വര്‍ഷവും ടീച്ചറായി ജോലി ചെയ്യുന്ന ടീച്ചറുടെ പ്രവര്‍ത്തനം മാതൃകാപരമായതിനാലാണ് നാട്ടുകാര്‍ ടീച്ചര്‍ക്ക് വിപുലമായ യാത്രയയപ്പ്നല്‍കിയത.്

Share

Leave a Reply

Your email address will not be published. Required fields are marked *