കൊല്ലം: കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍ രാജിവച്ചത് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസംതൃപ്തന്‍ ആയിരുന്നു ജോണി നെല്ലൂര്‍. ശക്തനായ നേതാവായിരുന്നില്ല ജോണി നെല്ലൂര്‍, ജോണി നെല്ലൂര്‍ രാജിവച്ചതിനാല്‍ കേരള കോണ്‍ഗ്രസ് നല്കുന്ന ആളെ പകരം അദ്ദേഹത്തിന്റെ സ്ഥാനത്ത് കൊണ്ടുവരുമെന്നും വി.ഡി സതീശന് പറഞ്ഞു.
കെ റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്ന് സതീശന് പ്രതികരിച്ചു. വളവുള്ള ഭാഗങ്ങളിലെ പാളം നിവര്‍ത്തിയാല്‍ അതിവേഗം ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. കെ റെയിലിന് ബദലാണ് വന്ദേ ഭാരത്. ബി.ജെ.പിയും സി.പി.എമ്മും കൂടെ കെ റെയില്‍ നടപ്പാക്കാന്‍ ഒരുങ്ങിയാല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. നിലവിലെ ഡി.പി.ആര് വെച്ചു കെ റെയില്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന് കേന്ദ്രം വ്യക്തമാക്കിയതാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.