കോഴിക്കോട്: ജലനിധി പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ശുദ്ധജലം വാങ്ങി വിതരണം നടത്തുമ്പോള്‍ 10,000 ലിറ്റര്‍ വെള്ളത്തിന് ആറ് രൂപാ നിരക്കിലാണ് നല്‍കുന്നതെന്നും വാട്ടര്‍ അതോറിറ്റി നേരിട്ട് നല്‍കുമ്പോള്‍ 10,000 ലിറ്ററിന് നാല് രൂപയാണ് ഈടാക്കുന്നത്. നിലവില്‍ ജല വിലവര്‍ധനവ് കാരണം ആറ് രൂപ എന്നത് 16 രൂപ 62 പൈസയും വാട്ടര്‍ അതോറിറ്റി നേരിട്ട് നല്‍കുന്നതിന് 14 രൂപ 42 പൈസയായും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് ജലനിധി ഗുണഭോക്താക്കളോടുള്ള അവഗണനയാണെന്ന് ചേംബര്‍ ഓഫ് സ്റ്റേറ്റ് ജലനിധി ബള്‍ക്ക് വാട്ടര്‍ സ്‌കീംസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി ഈടാക്കുന്ന തുകയുടെ പകുതി നിരക്കിലെങ്കിലും ബള്‍ക്ക് വാട്ടര്‍ അുനവദിക്കണം.
വാട്ടര്‍ അതോറിറ്റിക്ക് ബാധകമായ 40-50% വിതരണനഷ്ട ആനുകൂല്യം ജലനിധി പദ്ധതികള്‍ക്കും ലഭിക്കണം. സൗജന്യമായി കേരള വാട്ടര്‍ അതോറിറ്റി ഒരുമാസം 15000 ലിറ്റര്‍ വെള്ളം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുമ്പോള്‍ ഈ ആനുകൂല്യം ജലനിധി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. സംസ്ഥാമനത്തൊട്ടാകെ ജലജീവന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഒട്ടനവധി പഞ്ചായത്തുകള്‍ക്ക് ബള്‍ക്ക് വാട്ടറിനെ ആശ്രയിക്കേണ്ടിവരും. ഏറെ കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന ജലനിധി പദ്ധതികളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകണമെന്നും പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ബിട്രേഷന്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അസീസ് അവേലം (സംസ്ഥാന പ്രസിഡന്റ്), അനീഷ് കെ.തോമസ് (സംസ്ഥാന ട്രഷറര്‍), ശിഹാബ് മാതോളി (സംസ്ഥാന സെക്രട്ടറി), അന്‍വര്‍ സാദിഖ് എന്നിവര്‍ പങ്കെടുത്തു.