കോഴിക്കോട്: വൈബ് (വെന്‍ച്വര്‍ ഫേര്‍ ഇന്നൊവേഷന്‍, ബിസിനസ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ്) എന്ന സംഘടനയുടെ കീഴില്‍ 28, 29 തിയതികളില്‍ ഗവ.എന്‍ജിനീയറിങ് കോളേജില്‍ ‘എന്റോറ- ടെക്‌നോ ഫ്‌ളീ ഫെസ്റ്റ്’ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് സുഖമമായ ജീവിതമാര്‍ഗം സൃഷ്ടിച്ചെടുക്കുക എന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. അതിനായി ‘ ഐഡിയത്തോണ്‍’ എന്ന പേരില്‍ ആശയ നവീകരണ പരിപാടി 28ന് നടത്തും. ഇതില്‍ നിന്ന് അവര്‍ക്ക് അനുയോജ്യമായി പദ്ധതി തയ്യാറാക്കും. ഭിന്നശഷിക്കാരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി അതിവിപുലവും ആകര്‍ഷകവുമായ വേദിയൊരുക്കും. എന്റോറയുടെ ഭാഗമായി ഉയര്‍ന്നുവരുന്ന സംരംഭകര്‍ക്ക് അവരുടെ വ്യവാസായം വിപുലീകരിക്കാന്‍ വേണ്ടി സ്റ്റാര്‍ട്ട്-അപ്പ് ഹബ്ബുകള്‍ സജ്ജീകരിക്കും. ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉചിതമായ ഉപഭോക്താക്കളിലേക്കും നിക്ഷേപകരിലേക്കും എത്തിക്കാന്‍ ഇത് സഹായകമാകും.
ഹാക്കത്തോണ്‍, ജോബ് ഫയര്‍, വിവിധതരം വര്‍ക്ക്‌ഷോപ്പുകള്‍, ലൈവ് ടോക്ക്, ടാലന്റ് ഷോയും ഉണ്ടായിരിക്കും. വിവിധ കോളേജുകളില്‍നിന്ന് ഐ.ഇ.ഡി.സി സംഘടനയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഗമം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ റാഷിദ് ഉമ്മര്‍, അബ്രഹാം ജോസ്, ഇര്‍ഫാന്‍ .എം, ബൃത്തില്‍ ബിജു, ആയിശ അമീന എന്നിവര്‍ പങ്കെടുത്തു.