മുംബൈ: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. ചില പ്രമുഖ ബാങ്കുകളുടെ തകര്‍ച്ചയോടെ ലോകത്തൊട്ടാകെ തന്നെ ബാങ്കുകളില്‍ മേലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെയാണ് ഇന്ത്യയിലെ സുരക്ഷിത ബാങ്കുകളുടെ പട്ടിക റിസര്‍വ് ബാങ്ക് പുറത്ത് വിട്ടത്. ഡൊമസ്റ്റിക്കലി സിസ്റ്റമാറ്റിക്കലി ഇംപോര്‍ട്ടന്റ്സ് ബാങ്ക് എന്ന പേരിലാണ് റിസര്‍വ് ബാങ്ക് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് പൊതുമേഖലാ ബാങ്കുകളുടെ പട്ടികയില്‍ ഏറ്റവും സുരക്ഷിതമായ ബാങ്കായി റിസര്‍വ് ബാങ്ക് ലിസ്റ്റ് ചെയ്തിട്ടുള്ളത്. സ്വകാര്യ ബാങ്കുകളില്‍ ഏറ്റവും സുരക്ഷിതമായ ബാങ്കുകള്‍ എച്ച്. ഡി. എഫ്.സിയും ഐ. സി. ഐ. സി. ഐയുമാണ് സുരക്ഷിതമായ ബാങ്കുകളായി റിസര്‍വ് ബാങ്ക് പരിഗണിക്കുന്നത്. രാജ്യത്തെ ചില പ്രമുഖ ഷെഡ്യുള്‍ഡ് ബാങ്കുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ഇതിനായുള്ള സൂക്ഷ്മപരിശോധനകള്‍ നടന്നുവരുന്നു.