തിരുവനന്തപുരം: സുരക്ഷാ ക്രമീകരണങ്ങള്‍ മൂലം പി. ഡി. പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍ ആയ സാഹചര്യത്തില്‍ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി കേരള, കര്‍ണാടക സംസ്ഥാനതല ഇടപെടല്‍ ആവശ്യപ്പെട്ട് പി. ഡി. പി നേതാക്കള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും. മദനി സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ കര്‍ണാടക പൊലീസ് സംഘം സന്ദര്‍ശിച്ച ശേഷം മാത്രമേ മദനിക്ക് കേരളത്തില്‍ വരാനാകൂ.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കേരളത്തിലെത്തുന്ന അബ്ദുനാസര്‍ മദനിക്ക് വരവേല്പ് നല്‍കുന്നതിനും, ചികിത്സാസംബന്ധമായ കാര്യങ്ങള്‍ വിലയിരുത്തുന്നതിനും വേണ്ടി പി. ഡി. പി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അടിയന്തിര നേതൃയോഗം നാളെ രാവിലെ 12 മണിക്ക് തിരുവനന്തപുരം ഹോട്ടല്‍ ഹൈലാന്‍ഡ് വെച്ച് ചേരുമെന്ന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ വാര്‍ത്താകുറിപ്പിലൂടെഅറിയിച്ചു.