കോഴിക്കോട്: ശ്രീ മണ്ടിലേടത്ത് ദേവസ്ഥാനം ശ്രീ മന്നാരായണീയ സങ്കീര്‍ത്തന പ്രഭാഷണയജ്ഞവും പ്രതിഷ്ഠാദിന മഹോത്സവവും 21 (വെള്ളി) മുതല്‍ 23 (ഞായര്‍) വരെ നടക്കും. ദീപപ്രോജ്ജ്വലനം കുമാരി ശിവനന്ദ (ആറാം തരം വിദ്യാര്‍ഥിന, ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍) എന്‍.പി നിര്‍വഹിക്കും. ശ്രീനിവാസന്‍ എടവങ്ങാട് അധ്യക്ഷത വഹിക്കും. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ അനുരാധ തായാട്ട്, നവ്യഹരിദാസ്, ശിവപ്രസാദ് ആശംസ നേരും. മണ്ടിലേടത്ത് രഘുവീര്‍ സ്വാഗതവും ക്ഷേത്രം കണ്‍വീനര്‍ വി.ടി റനീഷ് നന്ദിയും പറയും.
ശ്രീ മന്നാരായണീയ പാരായണവും പ്രഭാഷണവും വൈകീട്ട് മംഗളാരതിയും നടക്കും. 23ന് രാവിലെ അഞ്ച് മണിക്ക് ഗണപതി ഹോമം, ദേവീപൂജ, ചെറിയഗുരുതി, ഭൈരവന്‍ പൂജ, കുട്ടിച്ചാത്തന്‍ പൂജ, നാഗപൂജ, ഗുളികന് പൂജ, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദ ഊട്ട്, വൈകീട്ട് ചുറ്റുവിളക്കും ദീപാരാധനയും നടക്കും തുടര്‍ന്ന് ഭക്തി ഗാനമേള അരങ്ങേറും. കാക്കഞ്ചേരി ഇല്ലം ശ്രീമണി അന്തര്‍ജനത്തിന്റെ നേതൃത്വത്തിലാണ് യജ്ഞം നടക്കുന്നത്. 23ന് നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.