വാഷിങ്ടണ്‍: വീട് തെറ്റി ഡോര്ബെല്ലടിച്ച കറുത്ത വര്‍ഗ്ഗക്കാരനായ പതിനാറുവയസ്സുകാരനു നേരെ വെടിയുതിര്‍ത്ത് 85 കാരന്. യു. എസിലെ മിസോറിയില്‍ റാല്‍ഫ് പോള്‍ യാള്‍ എന്ന പതിനാറുകാരന്റെ നേരെയാണ് ആന്‍ഡ്ര്യൂ ലെസ്റ്റര്‍ എന്ന വെളുത്ത വര്‍ഗക്കാരനായ 85 കാരന് വെടിവെച്ചത്. രണ്ടു തവണ ഇയാള്‍ റാല്‍ഫിനു നേരെ വെടിവെക്കുകയായിരുന്നു. അതിലൊന്ന് തലക്കേറ്റ റാല്‍ഫ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിലായിരുന്ന ഇരട്ട സഹോദരങ്ങളെ കൂട്ടിക്കൊണ്ടുപോകാനാണ് റാല്‍ഫ് എത്തിയത്. ആന്‍ഡ്ര്യൂ ലെസ്റ്ററിന്റെ വീടിനു സമീപത്തായിരുന്നു സുഹൃത്തിന്റെ വീട്. റാല്‍ഫ് വീടു മാറി ലെസ്റ്ററിന്റെ കോളിങ് ബെല്‍ അടിച്ചു. അതില്‍ ക്ഷുഭിതനായ ലെസ്റ്റര്‍ റാല്‍ഫിനു നേരെ വെടിവെക്കുകയായിരുന്നു. ഇയാളെ പോലീസ് പിടികൂടിയെങ്കിലും വിട്ടയച്ചു. തുടര്‍ന്ന് പ്രദേശത്തുണ്ടായ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ കുറ്റം ചുമത്തുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. കൊലപാതകശ്രമത്തിനും ആയുധം കൊണ്ടുള്ള കുറ്റകൃത്യത്തിനുമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.