റബ്ബര്‍ബോര്‍ഡ്:  എം. വസന്തഗേശന്‍ ചുമതലയേറ്റു

റബ്ബര്‍ബോര്‍ഡ്:  എം. വസന്തഗേശന്‍ ചുമതലയേറ്റു

കോട്ടയം:  എം. വസന്തഗേശന്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. 2009 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ്. കൊച്ചിയില്‍ കസ്റ്റംസ് പ്രിവന്റീവ് അഡീഷണല്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തമിഴ്‌നാട് കരൂര്‍ ജില്ലയിലെ പേത്താന്‍കോട്ടൈ സ്വദേശിയായ വസന്തഗേശന്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയത്.

കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ നിരവധി തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സെന്‍ട്രല്‍ എക്‌സൈസ്, സര്‍വീസ് ടാക്‌സ്, ജി. എസ്. ടി, കസ്റ്റംസ് തുടങ്ങിയ മേഖലകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ ശ്യാമളാ സാവിത്രി ഗണിതശാസ്ത്രത്തില്‍ എം. ഫില്‍ ബിരുദധാരിണിയാണ്. മക്കളായ വി. പവനന്തി, വി. പവനമുത്തന്‍ എന്നിവര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *