‘ഫിറ’ കുവൈറ്റ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

‘ഫിറ’ കുവൈറ്റ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്‌ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് കുവൈറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ അമല്‍ ലത്തീഫിന്റെ പ്രാര്‍ഥനാ ഗാനം ആലപിച്ചു. സലിംരാജ് (ആക്ടിങ് കണ്‍വീനര്‍ , ഫിറ) അദ്ധ്യക്ഷത വഹിച്ച യോഗം അബ്ദുള്‍ അസീസ് മാട്ടുവേലില്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്) ഉദ്ഘാടനം ചെയ്തു. ഫിറ കുവൈറ്റ് പ്രവാസി സമൂഹത്തിലും സംഘടനാ പ്രവര്‍ത്തന രംഗത്തും നടത്തിയ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും വിശദീകരിക്കുകയും നേതൃത്വം നല്‍കിയ ബാബു ഫ്രാന്‍സിസിനെ അഭിനന്ദിക്കുകയും ചെയ്തു.

പ്രഗത്ഭ വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അന്‍വര്‍ സയ്യിദ് മുഖ്യപ്രഭാഷണം നടത്തി. ഇത്തരം കൂടി ചേരലുകളുടെ പ്രസക്തി വര്‍ത്തമാന കാലത്ത് വര്‍ധിച്ചിരിക്കുന്നതായും മതങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നത് അകല്‍ച്ച കുറയുവാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫിറയുടെ പ്രവര്‍ത്തനങ്ങള്‍ ഷൈജിത് കെ(പ്രോഗ്രം കണ്‍വീനര്‍ ) സദസിന് പരിചയപ്പെടുത്തി.

വര്‍ഗീസ് പോള്‍ (കുവൈറ്റ് മലയാളി സമാജം ), ബേബി ഔസേഫ് (കേരള അസോസിയേഷന്‍), ജീവ്‌സ് എരിഞ്ചേരി (ഓ.എന്‍.സി.പി), കുമാര്‍ (പല്‍പക്) , മാത്യു ചെന്നിത്തല (അജ്പാക്,) എബി അത്തിക്കയം (പി.ഡി.എ), ബ്ലസന്‍ (വാക്ക് ), ബിനില്‍ സക്കറിയ (കേര), സുമേഷ് (ടെക്‌സാസ് ), നജീബ് പി.വി (കെ.ഡി.എ), ജിജി മാത്യൂ (ഫോക്കസ് ) ,അലക്‌സ് മാത്യു (കെ.ജെ.പി.എസ്) , ജസ്റ്റിന്‍ (കോട്പാക്ക്), അബ്ദുള്‍ കരീം( കെ.ഇ.എ), ബാലകൃഷ്ണന്‍ ( ഫോക്ക്), ബഷീര്‍ ബാത്ത (കെ.ഡി എന്‍ ഏ), നിസാം (ട്രാക്ക്) ബിജോ പി ബേബി( അടൂര്‍ എന്‍ ആര്‍ ഐ) വി ജോ പി.തോമസ്( കെ.കെ.സി.ഒ), മാത്യു ജോണ്‍ ( മലയാളി മാക്കോ), മുബാറക് കാബ്രത്ത്, ഷെറിന്‍ മാത്യു, രാജന്‍ തോട്ടത്തില്‍, മധു മാഹി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജിമോന്‍, സൈലേഷ്, റോയി ആന്‍ഡ്രുസ് ,ജിഞ്ചു ചാക്കോ, സണ്ണി മിറാന്‍ഡ എന്നിവര്‍ നേതൃത്വം നല്‍കി. ഫിറ കുവൈറ്റ് പ്രതിനിധികള്‍ കുവൈറ്റിലെ ജില്ലാ അസോസിയേഷന്‍ പ്രതിനിധികള്‍, സാമുദായിക, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, ബിസിനസ് മേഖലകളിലും ആതുര ശുശ്രുഷ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സൗഹൃദ ഇഫ്ത്താര്‍ സംഗമത്തില്‍ സന്നിഹിതരായിരുന്നു. ചാള്‍സ് പി.ജോര്‍ജ് (ജനറല്‍ സെക്രട്ടറി, ഫിറ ) സ്വാഗതം പറഞ്ഞു. പരിപാടിയുടെ പ്രായോജകരായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പിനും ആലുക്കാസ് എക്‌സ്‌ചേഞ്ചിനും മെട്രോ മെഡിക്കല്‍ ഗ്രൂപ്പിനും അല്‍ വഹീദ ഗ്രൂപ്പിനും ഇഫ്താറില്‍ പങ്കെടുത്തവര്‍ക്കും വാസു മമ്പാട് നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *