ന്യുയോര്‍ക്ക് സിറ്റിയില്‍ ചൈനയുടെ ഓവര്‍സീസ് പോലീസ് സ്‌റ്റേഷന്‍: രണ്ടു പേര്‍ അറസ്റ്റില്‍

ന്യുയോര്‍ക്ക് സിറ്റിയില്‍ ചൈനയുടെ ഓവര്‍സീസ് പോലീസ് സ്‌റ്റേഷന്‍: രണ്ടു പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: കുപ്രസിദ്ധിയാര്‍ന്ന ചൈനയുടെ ഓവര്‍സീസ് പോലീസ് സ്‌റ്റേഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍. ചൈനയ്ക്കുവേണ്ടി നടത്തിയ രഹസ്യപോലീസ് സ്‌റ്റേഷനാണ് ഓവര്‍സീസ് പോലീസ് സ്‌റ്റേഷന്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് ചൈനക്കാരെ യു. എസ് പോലീസ് അറസ്റ്റ് ചെയ്തു. ലിയു ജിയാന്‍ വാങ് (61), ചെന്‍ ജിന്‍പിംഗ് (59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ  തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

മുന്‍കൂര്‍ അനുമതിയില്ലാതെ യുഎസ് നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് രഹസ്യ പൊലീസ് സ്റ്റേഷന്‍ എന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അന്വേഷണ വിവരം മനസിലാക്കിയ പ്രതികള്‍ രഹസ്യ പൊലീസ് സ്റ്റേഷന്‍ അടച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. ചൈനീസ് വംശജരുള്ള പല രാജ്യങ്ങളിലായി നൂറിലധികം ഇത്തരം സ്റ്റേഷനുകളുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *