നഗരസഭാ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് സമ്മേളനത്തിന് പോയതായി പരാതി

നഗരസഭാ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് സമ്മേളനത്തിന് പോയതായി പരാതി

തലശ്ശേരി: നഗരസഭാ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് സമ്മേളനത്തിന് പോയതായി പരാതി. കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ തലശ്ശേരി യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായാണ് മിക്ക ഉദ്യോഗസ്ഥരും കൂട്ട അവധിയെടുത്ത് സമ്മേളനത്തിന് പോയത്. ഇതൊന്നും അറിയാതെ പല ആവശ്യങ്ങള്‍ക്കും നഗരസഭാ ഓഫിസില്‍ എത്തിയ ആളുകള്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം കണ്ട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഉച്ചതിരിഞ്ഞ് കുട്ട അവധിയെടുത്ത് സമ്മേളനത്തിന് ഉദ്യോഗസ്ഥര്‍ പോയതായി അറിഞ്ഞത്. പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. നഗരസഭാ കാര്യാലയത്തിന് സമീപത്തെ പെപ്പര്‍ പാലസ് ഹാളിലായിരുന്നു സമ്മേളനം. ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് സമ്മേളനത്തിന് പോയതിനകുറിച്ച് പരിശോധിക്കുമെന്ന് സെക്രട്ടറി ബിജുമോന്‍ ജേക്കബ്ബ് പറഞ്ഞു. പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നതായി സെക്രട്ടറി പറഞ്ഞു. കൂട്ട അവധിയെടുത്ത്ഉദ്യോഗസ്ഥര്‍ സമ്മേളനത്തിന് പോയത് ശരിയായില്ലെന്ന് ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം എം.പി സുമേഷ് പറഞ്ഞു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ഇവര്‍ ചെയ്തത്. പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ല. കുറേ ദിവസം അവധിയായിരുന്നു, അതിന് പുറമെയാണ് ഇന്നത്തെ കൂട്ടയവധി. ഇത് സംബന്ധിച്ച് കലക്ടര്‍ക്കും മറ്റും പരാതി നല്‍കുമെന്ന് സുമേഷ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *