തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ തീപിടുത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ തീപിടുത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ അഞ്ച് കടകള്‍ കത്തിനശിച്ചു. ബസ് വെയ്റ്റിങിനു സമീപത്തെ ചായക്കടയിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തെ കടകളിലേക്കും പടരുകയായിരുന്നു. ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും ആളപായമില്ല. അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റ് രക്ഷാപ്രവര്‍ത്തനം നടത്തി തീ നിയന്ത്രണവിധേയമാക്കി.

തീപിടുത്തം ഉണ്ടായ ഉടനെ മറ്റ് കടകളിലെ സാധനങ്ങള്‍ മാറ്റിയതിനാല്‍ പൂര്‍ണമായി കത്തി നശിച്ചിട്ടില്ല. പ്രദേശത്ത് വലിയ തോതില്‍ പുക ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പോലിസും ഫയര്‍ ഫോഴ്സും ചുമട്ടുതൊഴിലാളികളും സംയുക്തമായി സജീവമായി ഇടപെട്ടത് കൊണ്ടാണ് തീ വേഗത്തില്‍ അണക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നോര്‍ത്ത് ബസ് സ്റ്റാന്റിനോട് ചേര്‍ന്ന സ്ഥലത്താണ് അപകടം നടന്നത്. വലിയ അപകട സാധ്യത ഒഴിഞ്ഞിട്ടുണ്ടെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം പ്രദേശത്ത് ഇപ്പോള്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *