കൊച്ചി: ചില നടീനടന്മാര്ക്കെതിരേ പ്രസ്താവനയുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്. താരങ്ങളില്‍ ചിലര്‍ സിനിമയുടെ എഡിറ്റ് അപ്പോള്‍ കാണിക്കണമെന്നും കൂടാതെ അവരുടെ വേണ്ടപ്പെട്ടവരെയും കാണിക്കണം എന്ന് ആവശ്യപ്പെടുന്നതായും ഉണ്ണികൃഷ്ണന് പറയുന്നു.
താരങ്ങള്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങള്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് തങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. എഡിറ്റ് പരമായ കാര്യങ്ങളെല്ലാം ചെയ്യുന്നവര്‍ക്ക് പുറമേ പണം മുടക്കി സിനിമ നിര്‍മിക്കുന്ന നിര്‍മാതാവിന് മാത്രമേ കാണിക്കുകയുള്ളൂ. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ക്കൊപ്പം ഫെഫ്ക്ക നില്‍ക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടനക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ബി. ഉണ്ണികൃഷ്ണന് അറിയിച്ചു.