തണല്‍ വീട്ടിലെ അമ്മമാര്‍ക്കായി സൗഹൃദ സംഗമവും നോമ്പുതുറയും നടത്തി

തണല്‍ വീട്ടിലെ അമ്മമാര്‍ക്കായി സൗഹൃദ സംഗമവും നോമ്പുതുറയും നടത്തി

വരന്തരപ്പിള്ളി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ലാകമ്മിറ്റി വരന്തരപ്പിള്ളി തണല്‍ വീട്ടിലെ അമ്മമാര്‍ക്കായി നോമ്പുതുറയും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീല ജോര്‍ജ് , വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ബിബിന്‍ സണ്ണി, സംസ്ഥാന വൈസ് പ്രസിഡന്റ് റിനി സുരാജ്, ജില്ലാ ജനറല്‍ സെക്രട്ടറി സാജന്‍ കുന്നംകുളം, ട്രഷറര്‍ ഡോക്ടര്‍ സിറില്‍ തോമസ്, എറണാകുളം ജില്ലാ ട്രഷറര്‍ മേരി ജോസഫ്, കിഷോര്‍ കേശവ്, ശാലിനി സാബു, പ്രവാസി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി വി.കെ സുലൈമാന്‍ , തണല്‍ വീട് ജനറല്‍ സെക്രട്ടറി സി.എ ബഷീര്‍, എം.വി നൗഷാദ്, ശാന്തി പ്രതിഭ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *