കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍.ഐ.എ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കേസില്‍ നേരത്തേ യു.എ.പി.എ ചുമത്തിയിരുന്നു. കേസില്‍ യു.എ.പി.എ ചുമത്തിയതോടെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയായ ഷഹറൂഖ് സെയ്ഫിയ്‌ക്കെതിരെ യുഎപിയെ ചുമത്താന്‍ തീരുമാനമായി. മജിസ്‌ട്രേറ്റ് കോടതിയില്‍ യുഎപിഎ ചുമത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഷഹറൂഖിന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ യുഎപിഎ കൂട്ടിച്ചേര്‍ക്കും.
ഡല്‍ഹി മഹാരാഷ്ട്ര കേരളം അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ട്. കേസില്‍ നേരത്തെ എന്‍.ഐ.എ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും എന്‍.ഐ.എ ഡിജിക്കും കൈമാറിയിരുന്നു. ഒരു വ്യക്തി മാത്രം ചെയ്തതല്ല, മറ്റ് ആളുകളും ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പോലിസ് നിഗമനം.
ഏപ്രില്‍ രണ്ട് ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് എലത്തൂരിനടുത്ത് വെച്ച് ആലപ്പുഴ-കണ്ണൂര്‍എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീവെപ്പുണ്ടായത്. സംഭവത്തില്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേര്‍ മരണപ്പെട്ടിരുന്നു. തീവെപ്പില്‍ എട്ട് യാത്രക്കാര്‍ക്ക് പൊള്ളലേറ്റിരുന്നു. ട്രെയിനില്‍ തീവെപ്പ് നടത്തിയ പ്രതി ഷഹറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് പിടികൂടിയത്.