ചെറുകിട വ്യാപാരി ഉച്ചകോടിയില്‍ മാഹിയിലെ പ്രതിനിധികളും

ചെറുകിട വ്യാപാരി ഉച്ചകോടിയില്‍ മാഹിയിലെ പ്രതിനിധികളും

മാഹി : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ ഉദ്ഘാടനംചെയ്ത ചെറുകിട വ്യാപാരി ഉച്ചകോടിയില്‍ മാഹിയില്‍ നിന്നുള്ള വ്യാപാരി നേതാക്കളും പങ്കെടുത്തു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡ്‌സ് എന്ന വ്യാപാരി സംഘടനയാണ് ഡല്‍ഹിയില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ടേന്‍വാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യ യിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

മാഹിയില്‍നിന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ കെ.കെ. അനില്‍കുമാര്‍, ഷാജി പിണക്കാട്ട്, പായറ്റ അരവിന്ദന്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *