താമരശ്ശേരി: ചുരത്തിലെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നാച്യുറല്‍ റിസോഴ്‌സസ് ഡിസാസ്റ്റര്‍ ഫോറം (എന്‍.ആര്‍.ഡി.എഫ്) എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ലിന്റോ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) യുടെ പരിശീലനവും സര്‍ട്ടിഫിക്കറ്റും ലഭിച്ചവരും താമരശ്ശേരി ചുരത്തിലെ പരിസരവാസികളുമായവര്‍ കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി സന്നദ്ധ പ്രവര്‍ത്തന രംഗത്തുണ്ട്. ചുരം സംരക്ഷണ സമിതി എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിക്കുകയും മാലിന്യ ശേഖരണത്തിലും അപകടഘട്ടങ്ങളിലും സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്നതിലൂടെയാണ് പൊതുജന ശ്രദ്ധേയമായത്. സമീപ പ്രദേശങ്ങളിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും സജീവമാവുന്നതിനായി തല്‍പരരായ യുവാക്കളെ ചേര്‍ത്ത് കൊണ്ട് പ്രവര്‍ത്തന മേഖല വിപുലീകരിക്കുകയാണ്.
ചുരം രണ്ടാം വളവില്‍ വച്ച് നടന്ന പരിപാടിയില്‍ എന്‍.ആര്‍.ഡി.എഫ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ അധ്യക്ഷത വഹിച്ചു. വി.കെ ഹുസൈന്‍ കുട്ടി(മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി), എം.ഇ ജലീല്‍ (സി.പി.എം ഈങ്ങാപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), സലീം മറ്റത്തില്‍ (കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി), പി.കെ ഷൈജല്‍ (സി.പി.എം പുതുപ്പാടി ലോക്കല്‍ സെക്രട്ടറി), ഉസ്മാന്‍ ചാത്തന്‍ചിറ (മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം), ശശി മാളികവീട്(ബി.ജെ.പി പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ്), ജാഫര്‍ ആലുങ്കല്‍ (പ്രസിഡന്റ്, എസ്.ടി.യു അടിവാരം യൂണിറ്റ്), ഷിഹാബ് പാലക്കല്‍ (ആംബുലന്‍സ് റോഡ് ആന്റ് സേഫ്റ്റി വിംഗ് ), നവാസ് കണലാട് തുടങ്ങിയവര്‍ സംസാരിച്ചു. ജന. സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ് രാമന്‍ സി.പി.സി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പോലിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.