തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ചിന്ത ജെറോം ഒഴിയുന്നു. കാലാവധി പൂര്‍ത്തിയാക്കിയതിനാലാണ് ചിന്ത ജെറോം ഒഴിയുന്നത്. രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷമാണ് ചിന്ത സ്ഥാനം ഒഴിയുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ ആണ് ചിന്തയെ അധ്യക്ഷയായി നിയമിച്ചത്. പിന്നീട് സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ വീണ്ടും നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് രണ്ടാം ടേം പൂര്‍ത്തിയായി. മൂന്നു വര്‍ഷമാണ് യുവജന കമ്മീഷന്‍ അധ്യക്ഷന്റെ കാലാവധി.
കേന്ദ്രകമ്മിറ്റിയംഗമായ എം. ഷാജര്‍ യുവജന കമ്മീഷന്‍ അധ്യക്ഷനാകും എന്നാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. ഡി.വൈ.എഫ്.ഐ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് എം. ഷാജര്‍. പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണ് ചിന്ത ഫെബ്രുവരിക്ക് ശേഷം ചുമതല വഹിച്ചു പോന്നത്.